തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് 2021ന് അപേക്ഷ ക്ഷണിച്ചു.

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളി, ടെക്സ്‌റ്റൈല്‍സ് മില്‍ തൊഴിലാളി, കരകൗശല വൈദഗ്ധ്യ പരമ്പരാഗത തൊഴിലാളി, (ഇരുമ്പു പണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍ പാത്ര നിര്‍മ്മാണ) മാനുഫക്ചറിങ്ങ്/പ്രോസസിങ് മേഖലയിലെ തൊഴിലാളി (മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിങ് തൊഴിലാളി), മത്സ്യ ബന്ധന വില്‍പ്പന തൊഴിലാളി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ 18 മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കും.

ജനുവരി 30 വരെ തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
lc.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടല്‍ ഓപണ്‍ ചെയ്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോണ്‍: 0497 2700353 (ജില്ലാ ലേബര്‍ ഓഫീസ്, കണ്ണൂര്‍), 0497 2713656 (അസിസ്റ്റന്റ്ലേബര്‍ ഓഫീസ്, കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍), 0497 2708035 (രണ്ടാം സര്‍ക്കിള്‍), 0497 2708025 (മൂന്നാം സര്‍ക്കിള്‍), 04985 205995 (അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, പയ്യന്നൂര്‍), 0460 2200440 (തളിപ്പറമ്പ് ), 0490 2494294 (ഇരിട്ടി), 0490 2363639 (കൂത്തുപറമ്പ് ), 0490 2324180 (തലശ്ശേരി).