തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം; അപേക്ഷിക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ നിന്നും ഏറ്റവും മികച്ച തൊഴിലാളിക്കുള്ള ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു അപേക്ഷ ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റായ www.lc.kerala.gov.in ല്‍ നല്‍കിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. എന്‍ട്രിയില്‍ തൊഴിലാളികള്‍ തൊഴിലുടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും വിവരങ്ങള്‍ (പേര്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം) സമര്‍പ്പിക്കണം. ഫെബ്രുവരി അഞ്ചിന് രാത്രി 11.59 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. ഫോണ്‍: 0497 2705197.