തൊഴിലില്ലായ്മ പരിഹരിക്കുക സര്‍ക്കാറിന്റെ പ്രാഥമിക ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാറിന്റെ മുമ്പിലുള്ളതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നതായിരുന്നു എല്‍ ഡി എഫിന്റെ പ്രചാരണ മുദ്രാവാക്യം. കെ ഡിസ്‌ക്, തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ വഴി അതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാവര്‍ക്കും സന്തോഷവും ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യാനുള്ള ഇടമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഒരു ലക്ഷം പുതിയ സംരംഭകര്‍ക്ക് ഈ വര്‍ഷം കേരളത്തില്‍ അവസരം നല്‍കും. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാര്‍ പ്ലാനിംഗ് എം കെ സൈബുന്നീസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയരക്ടര്‍ ഇ രാജേന്ദ്രന്‍, കേരള ബാങ്ക് ഡയരക്ടര്‍ കെ ജി വത്സകുമാരി, സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി മുകുന്ദന്‍, ടി അനില്‍, പി എ സി എസ്, സംസ്ഥാന സെക്രട്ടറി പി പി ദാമോദരന്‍, ജില്ലാ സെക്രട്ടറി എന്‍ ശ്രീധരന്‍, ജോയിന്റ് രജിസ്ട്രാര്‍ വി രാമകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷഹിമ മങ്ങയില്‍ എന്നിവര്‍ പങ്കെടുത്തു.