“തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്ഗര് യോജന ” പുതിയ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡൽഹി:കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്ഗര് യോജന എന്നാണ് പദ്ധതിയുടെ പേര്.
15000 രൂപയില്‍ താഴെ ശമ്ബളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്ബനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.
വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി
നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.
രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു
സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു.നിലവില്‍ 5 മുതല്‍ 10 ശതമാനം ആയിരുന്നു.