ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങും ഇന്ന് നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളുകളിൽ നടക്കും. ജില്ലാ കളക്ടർമാരാകും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക.

ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേൽനോട്ടത്തിൽ നടക്കും.

ഉപാദ്ധ്യക്ഷൻമാർക്ക് അദ്ധ്യക്ഷൻമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. 7 ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. ത്രിതല പഞ്ചായത്തുകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നവർക്ക് രാവിലെ 10 മണിയ്ക്ക് മുതിർന്ന അംഗത്തിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യാം