ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സി.പി.എം

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സി.പി.എം. ലോക്കൽ കമ്മിറ്റിയിൽനിന്ന് ജയചന്ദ്രനെ നീക്കം ചെയ്യുകയും വിഷയത്തിൽ അന്വേഷണത്തിന് ഏരിയാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ജയചന്ദ്രനെ നീക്കം ചെയ്യാൻ തീരുമാനമായി. സി.പി.എം. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രൻ. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു.