“ദിശ 2022”; മെഗാ തൊഴിൽ മേള ശനിയാഴ്ച

സ്വകാര്യ മേഖലയിലെ 30-ഓളം കമ്പനികളിലെ 2000-ത്തോളം ഒഴിവുകളിലേക്ക്‌ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും , കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായി മെയ് 21 ശനിയാഴ്ച രാവിലെ 9മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് “ദിശ 2022” എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.

IT, BPO, KPO, pharmaceutical ,Banking, NBFC, E-Commerce, Technical, Non – Technical, FMCG, Educational, Retail, Nursing, Automobile ,Conglomerate industry, Constructions, എന്നീ സെക്ടറുകളിൽ നിന്നുമുള്ള 30- ഓളം പ്രമുഖ കമ്പനികളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9 മണി മുതൽ അനുബന്ധ രേഖകളുമായി കോളേജ് ക്യാമ്പസ്സിൽ എത്തി ചേരുക.