ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപ സമ്മാനം കാസർകോട് സ്വദേശിക്ക്

ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം മലയാളിക്ക്. കൊവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടമായ കാസർകോട് സ്വദേശി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യൻ രൂപയ്ക്കർഹനായത്.

നാലു വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടർന്ന് ഈ കമ്പനിയിൽ ജോലി നഷ്ടമായി. ഡിസംബർ 28-നാണ് അവസാന പ്രവർത്തി ദിനം.

ഇതിനിടെ പുതിയ ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോൺകോൾ വന്നത്. സുഹൃത്തുക്കളുമായ നാല് പേർക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്