ദുരൂഹസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
ദുരൂഹസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അപകട സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റണം. ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിലെ മഴക്കാല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസും അഗ്നിശമന രക്ഷാസേനയും ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.