ദുൽഖർ സൽമാൻ ചിത്രം സീതാരാമം; ഓഗസ്റ്റ് അഞ്ചിന് തീയറ്ററിൽ എത്തും

 ദുൽഖർ സൽമാനും ഹനു രാഘവപുഡിയും ഒന്നിക്കുന്ന സീതാരാമത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ അനൗൺസ്മെന്റും കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 5ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. 1964 ലെ കശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാനും മൃണാൾ ഠാക്കൂറുമാണ് സീതാ രാമം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം.