ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു.

മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍വെച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്‍റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത്​ 20ലേറെ മുറിവുകളുണ്ടായിരുന്നു. ബഹളംകേട്ട് മുകള്‍ നിലയില്‍ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ​ ശേഷം ഓ​ട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നു.