ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് രജിസ്‌ട്രേഷന്‍ ഇന്ന് കൂടി

ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അധിക സമയം അനുവദിച്ചു. ഇന്ന് രാത്രി 10.50 വരെ രജിസ്റ്റര്‍ ചെയ്യാനാണ് അവസരം. ഫീസ് അടക്കാന്‍ രാത്രി 11.50 വരെ സമയമുണ്ട്. ഏപ്രില്‍ ഘട്ട പരീക്ഷക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 12ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അപേക്ഷിക്കാന്‍ രണ്ട് ദിവസം കൂടി സമയം അനുവദിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. jeemain.nta.nic.in വെബ്‌സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.