ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം ഉള്‍പ്പടെ 17 മലയാള ചിത്രങ്ങൾ അവസാന റൌണ്ടിലേക്ക് ഇടം പിടിച്ചിട്ടുണ്ട്.
റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത വാസന്തി, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്
ആദ്യഘട്ടത്തില്‍ അഞ്ച് പ്രാദേശിക ജൂറികൾ സിനിമകള്‍ കണ്ടതിന് ശേഷം അന്തിമഘട്ടത്തിലേക്ക് പുരസ്കാരത്തിനായി സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു