ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു

ഊർജ വികസന മേഖലയിൽ ഇന്ത്യക്ക് സമാനതകളില്ലാത്ത അവസരങ്ങളുണ്ട്. ഊർജ സ്രോതസ്സുകളുടെയും ഊർജ പരിവർത്തനത്തിന്റെയും വികസന പ്രക്രിയകളുടെ കാര്യത്തിൽ ഇന്ത്യ തലയുയർത്തി നിൽക്കുന്നു; ഇത് 21-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ മഹത്തായ ഭാവി കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.