“ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഗവർണർ

ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഈദ് സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഐക്യത്തിനും സാമുദായിക സൗഹാർദത്തിനും പ്രാധാന്യം നൽകണം. ആചാരങ്ങൾക്കപ്പുറം ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് ​ഗാഹിനായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. ഗവർണർ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൂടിയായ ചേരമാൻ മസ്ജിദ് സന്ദർശിക്കും.