ധനസഹായം നൽകുന്നു
കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം കേരള സിലബസിൽ എസ് എസ് എൽ സി/ടി എച്ച് എസ് എൽ സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 31 മൂന്ന് മണി. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2712549, 9497043320.