ധനസഹായത്തിന് അപേക്ഷിക്കാം

പ്ലസ് വണ്‍, പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്നു. 2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി 4.50 ലക്ഷം രൂപ. താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് (സ്റ്റേറ്റ് സിലബസ്), ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ഫീസ് അടച്ചതിന്റെ രസീത്, പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങിന് കോര്‍പറേഷന്‍/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് എന്നിവയില്‍ നിന്ന് ധനസഹായം അനുവദിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബയോഡാറ്റ എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596. ഇ-മെയില്‍ : ddoscknr@gmail.com