ധനുഷ്-കാർത്തിക് ചിത്രം ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ

ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ​ജ​ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.