ധര്‍മടത്ത് പിണറായിക്കെതിരെ മത്സരത്തിനില്ല;കെ.സുധാകരൻ എം പി.

കണ്ണൂർ: ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.

ധർമടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു.