ധീര ജവാന് ജന്മനാട് വിട നൽകി

കല്ല്യാശ്ശേരി: കശ്മീർ അതിർത്തിയിൽ സൈനിക സേവനത്തിന് ഇടയിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ അന്തരിച്ച ലാൻസ് ഹവിൽദാർ സുധീഷ് ധർമലിന്(33) ജന്മനാട് വിട നൽകി.

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
കണ്ണൂർ ഡി.എസ് .സി കേന്ദ്രത്തിലെ സൈനികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് സൈനികൻ്റെ വീട്ടിൽ എത്തിയത് .

കളക്ടർക്ക് വേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. എം വിജിൻ എം.എൽ. എ അടക്കമുള്ള ജനപ്രതിനിധികളും ടീം കണ്ണൂർ സോൾജിയേഴ്സും അന്ത്യാഞ്ജലി അർപ്പിച്ചു.