ധീര ജവാൻ ജനാർദ്ദനൻ AV സ്മൃതി മണ്ഡപ ഫോട്ടോ അനാച്ഛാദനം ചെയ്തു.

.

പയ്യന്നൂർ : ശ്രീനഗറിൽ വച്ച് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2000 ആഗസ്റ്റ് 10 ന് വീരമൃത്യു വരിച്ച ധീര ജവാൻ Constable ജനാർദ്ദനൻ AV യുടെ 22 ആം ഓർമ്മദിനത്തിൽ ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ് അദ്ദേഹത്തിൻ്റെ ജന്മനാടായ പയ്യന്നൂർ തെരുവിൽ നിർമ്മിക്കുന്ന സ്മൃതി മണ്ഡപ ഫോട്ടോ അനാച്ഛാദനവും, അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
ടീം കണ്ണൂർ സോൾജിയേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു കൊടോളിപ്രം അധ്യക്ഷനായ ചടങ്ങിൽ പയ്യന്നൂർ Inspector of Police മഹേഷ് കെ നായർ സ്മൃതി മണ്ഡപ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും, ധീര ജവാൻ്റെ കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. Asst Cdr (Retd) DV ദിവാകരൻ,
ഉണ്ണികൃഷ്ണൻ, പയ്യന്നൂർ നഗരസഭ കൗൺസിലർമാരായ അനിൽ കുമാർ കെ.പി, പ്രസാദ് എം, ശാരിക ടീച്ചർ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കൂട്ടായ്മയിലെ അംഗം വേണുഗോപാൽ ഏമ്പേറ്റ് സ്വാഗതവും, പ്രീജിത്ത് കാനായി നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങളും, ബന്ധുക്കളും നാട്ടുക്കാരും അനുസ്മരണ പരിപാടിയുടെ ഭാഗമായി.