ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്

മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിൻ്റെ (26/11) പതിനാലാം വാർഷികവും മുംബൈ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.

ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് ൻ്റെ നേതൃത്വത്തിലാണ് മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മയിൽ പറശ്ശിനിക്കടവ് തവളപ്പാറ ടീം കണ്ണൂർ സോൾജിയേഴ്‌സ് ഓഫീസ് സമുച്ചയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടകൻ കേണൽ എൻ വി ജി നമ്പ്യാർ (Retd) ടി കെ എസ് വാർ മെമ്മോറിയലിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചു.

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്ത് നിന്നും വാർ മെമ്മോറിയൽ വരെ NCC കേഡറ്റുകളും, കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് ഭീകര വിരുദ്ധ റാലി സംഘടിപ്പിക്കുകയും തുടർന്ന് നായിക് മഹേഷ് ഇ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങിൽ, വിശിഷ്ടാതിഥികളായ 26/ 11 ഓപ്പറേഷൻ ബ്ലാക്ക് ടോർണാഡോയിൽ പങ്കെടുത്ത കമാൻഡോ പ്രിയേഷ് ബാബു എംകെ, കമാൻഡോ അഭിലാഷ് എന്നിവർ Govt. HSS മമ്പറം, HSS പറശ്ശിനിക്കടവ്, KPRGS GHSS കല്ല്യാശ്ശേരി, രാജാസ് HSS ചിറക്കൽ എന്നീ സ്കൂളുകളിലെ NCC കേഡറ്റുകളുമായി അനുഭവം പങ്കുവച്ചു.

അനുസ്മരണ പരിപാടിക്ക് ടീം കണ്ണൂർ സോൾജിയേഴ്‌സ് ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ സിപി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ വിനോദ് എളയവൂർ അധ്യക്ഷത വഹിച്ചു. രജീഷ് തുമ്പോളി നന്ദി പറഞ്ഞു.