നടിയെ അക്രമിച്ച കേസ്; അന്വേഷണം നിർത്തേണ്ടതില്ലെന്ന് സർക്കാർ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് നടി കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ ക്രൈംബ്രാഞ്ചിൻ ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.

നേരിട്ടുള്ള അട്ടിമറി ആരോപണം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൻ പിന്നാലെ ദിലീപിൻറെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞിരുന്നു. ഇതോടെ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിയായ ഈ മാസം 31നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിൻറെ തീരുമാനം. ഇതിൻ പിന്നാലെയാണ് സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തിയെന്നാരോപിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.