നടിയെ ആക്രമിച്ച കേസില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും:മുഖ്യമന്ത്രി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകും. എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചില ആശങ്കകള്‍ നടി അറിയിച്ചു. കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ നടപടികളിലുള്ള വീഴ്ചയുടെ പേരിലല്ലെന്നും അതിജീവിത പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തില്‍ കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.