നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ഇന്ന് വിധിയുണ്ടായേക്കും.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.

നടൻ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം.