നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത ക്രൈംബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും.
കേസിൽ ദിലീപിൻറെ സുഹൃത്ത് ശരത്തിനെ പതിനഞ്ചാം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നടിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ ശരത്തിൻറെ പക്കൽ എത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ഐപിസി സെക്ഷൻ 201 പ്രകാരം തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് വ്യക്തി; ദിലീപിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ താരങ്ങൾ