നടി അഭിലാഷ പാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു.

മുംബൈ: നടി അഭിലാഷ പാട്ടിൽ (40) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ബദരിനാഥ് കി ദുല്‍ഹനിയ, ഗുഡ് ന്യൂസ്, മലാല്‍, പിപ്സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.