നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് സാറാ ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പാണെന്ന് സാറാ ജോസഫ് പറഞ്ഞു.

അതിജീവിച്ചവർക്കൊപ്പമാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തോന്നുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയും മന്ത്രിസഭയും അവർക്കൊപ്പം എങ്ങനെ ഉണ്ടായിരുന്നു എന്നതിൻ കേരളത്തിലെ ജനങ്ങൾ സാക്ഷികളാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അതിജീവിച്ചവർ ക്കൊപ്പം മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ഇപ്പോൾ ഉറപ്പാണ്! അങ്ങനെ അവസാനം അവൾക്ക് നീതി ലഭിക്കും. അതിൻറെ ഫലമായാണ് കേസന്വേഷണം അവസാനിക്കുന്നത്. വേറൊന്നുമല്ല. സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.