നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി

നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആണ്‍കുട്ടികളാണ് . ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്ക് എല്ലാ അനു​ഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവര്‍‌ ഡോക്ടര്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്