നടി മഞ്ജു വാര്യർ ബോളിവുഡിലേക്ക്

നടി മഞ്ജു വാര്യർ ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു. കൽപേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ഭോപ്പാലിലായിരിക്കും സിനിമയുടെ ചിത്രീകരണം.