നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്തു
കൊച്ചി: ഓൺലൈൻ വാർത്താ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മലയാളത്തിലെ വിവിധ ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.