നടൻ വീനിതിൻ്റെ പേരിൽ തട്ടിപ്പ്

തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് നടന്‍ വിനീത്. ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്.

വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു.

ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്‌സ് ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് പോസ്റ്റ്. യു.എസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് കമന്റില്‍ പറയുന്നുണ്ട്.