നരിയംപാറ പീഡനം:പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്


ഇടുക്കി: നരിയംപാറയില്‍ പീഡനത്തിനിരയായി തീകൊളുത്തി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്.

മനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സ്ഥാപിച്ച്‌ ചില ഫ്ളക്സുകളിലും പെണ്‍കുട്ടിയുടെ ചിത്രം ചേര്‍ത്തിട്ടുണ്ട്. ഫ്ലക്സ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

കേസിലെ പ്രതിയായ മനു മനോജ് നേരത്തെ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.മനു മനോജുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.