ചരിത്രത്തിൽ ഇന്ന് നവംബർ 17

അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനം

അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനം

നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നു . 1939 ല്‍ നാസികള്‍ ആക്രമിച്ച ചെക്ക് സര്‍വ്വകലാശാലകളെയും കൊല്ലപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിക്കുകയാണ് ഈ ദിനം. ചെക്കോസ്ലോവാക് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 28 ന് പ്രകടനം നടന്നു. ഈ പ്രകടനത്തിനിടെ ജാന്‍ ഒപ്ലെറ്റല്‍ എന്ന വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു, ചികിത്സയിലിരിക്കെ നവംബര്‍ 11 ന് മരിച്ചു. ജാനിൻ്റെ സംസ്‌കാരയാത്രയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികൾ പങ്കെടുത്തു. ഇതിനെതിരെ നാസി അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു, എല്ലാ ചെക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി, 1,200 ല്‍ അധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, , ഒമ്പത് വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും വിചാരണ കൂടാതെ നവംബര്‍ 17 ന് വധിച്ചു. ഈ ദിനമാണ് പിന്നീട് അന്താരാഷട്ര വിദ്യാർഥി ദിനമായി ആചരിക്കുന്നത്

ദേശീയ അപസ്മാര ദിനം

ദേശീയ അപസ്മാര ദിനം

അപസ്മാരത്തെക്കുറിച്ച് ദേശീയ തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി, ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 17 , ദേശീയ അപസ്മാരം ദിനമായി ആചരിക്കുന്നു.തലച്ചോറിലെ ചില ന്യൂറോണുകളുടെ പ്രശ്നം കൊണ്ട് വരുന്ന ഒരു രോഗം ആണ് അപസ്മാരം മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്. അപസ്മാര രോഗത്തെപറ്റിയും രോഗികളെപറ്റിയും പല മിഥ്യാധാരണകളും പൊതു സമൂഹം വെച്ചു പുലര്‍ത്തുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകളെ മാറ്റാനും അപ്‌സ്മാരരോഗത്തെ പറ്റി ശാസ്ത്രീയ അവബോധം ജനങ്ങളിലുണ്ടാക്കാനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിവസം അപസ്മാര ദിനമായി ആചരിക്കുന്നത്