ചരിത്രത്തിൽ ഇന്ന് നവംബർ 19

അന്തർദ്ദേശീയ പുരുഷദിനം

അന്തർദ്ദേശീയ പുരുഷദിനം

ഇന്ന് ലോക പുരുഷദിനം
അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്.
1999 മുതലാണ്‌ ദിനാചരണത്തിന് തുടക്കമിട്ടത് .2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.
പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുക, , പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിൻ്റെ ലക്ഷ്യങ്ങളാണ്‌.

ദേശീയോദ്ഗ്രഥന ദിനം

ഇന്ദിരാഗാന്ധി

ഇന്ത്യയുടെ പ്രഥമ വനിതാപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 103 ആം ജന്മദിനമാണ്  ഇന്ന് .രാജ്യം ഈ ദിനം  ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നു. . ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹറു വിൻ്റേയും  കമലാ നെഹറുവിൻ്റെയും   മകളായി 1917 നവംബർ 19നാണ് ഇന്ദിരാ ഗാന്ധി  ജനിച്ചത്‌.
  സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ വിപ്ലവകരമായ നടപടികളിലൂടെ ഇന്ദിര മുന്നോട്ടു നയിച്ചു. നെഹ്റുവിനുശേഷം ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഇന്ദിരയുടെ കീഴില്‍ ഇന്ത്യ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി അഭൂതപൂര്‍വമായ വളര്‍ച്ചനേടി.   ബംഗ്ലദേശില്‍നിന്നെത്തിയ ഒരുകോടി അഭയാര്‍ഥികള്‍ക്ക് അഭയംനല്‍കിയ പ്രധാനമന്ത്രി. ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങിയ  ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച  പ്രധാനമന്ത്രിയായിരുന്നു ഇന്ദിര ഗാന്ധി