ചരിത്രത്തിൽ ഇന്ന് നവംബർ 3

ലൈക്ക ബഹിരാകാശ പരീക്ഷണത്തിന്റെ ഭാഗമായി

ലൈക്ക

ലൈക്ക എന്ന നായയെ സോവിയറ്റ് യൂണിയന്‍ ശൂന്യാകാശത്തേക്ക് അയച്ചിട്ട് 63 വര്‍ഷം പൂര്‍ത്തിയാവുന്നു. 1957 നവംബര്‍ 3 നാണ് സോവിയറ്റ് യൂണിയൻ ലൈക്കയെ  ബഹിരാകാശത്തേക്ക് അയച്ചത്. ലൈക്ക എന്ന സൈബിരിയന്‍ ഹസ്‌കിയെയാണ് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് 2 എന്ന വാഹനത്തില്‍ പരീക്ഷണാര്‍ത്ഥം ബഹിരാകാശത്തെക്ക് അയച്ചത്.
തെരുവില്‍ നിന്നാണ് ലൈക്ക സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്. വിക്ഷേപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചൂടും സമ്മര്‍ദ്ദവും മൂലം ലൈക്ക ചത്തിരുന്നു.

പനാമ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം

റിപ്പബ്ലിക് ഓഫ് പനാമ

റിപ്പബ്ലിക് ഓഫ് പനാമയുടെ 117ാം സ്വാതന്ത്ര്യദിനമാണ് ഇന്ന്. 1903 നവംബര്‍ 3 നാണ്  കൊളംബിയയില്‍   നിന്നും പനാമ സ്വാതന്ത്ര്യം നേടിയത്. മദ്ധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമായ പനാമ  ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം കൂടിയാണ്

ഡിവൈഎഫ് ഐ  സ്ഥാപകദിനം

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകൃതമായിട്ട് 40 വര്‍ഷം പൂര്‍ത്തിയാവുന്നു.1980 നവംബര്‍ 3 നാണ് ഡിവൈഎഫ്ഐ രൂപീകൃതമായത്.ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ പഞ്ചാബിലെ ലുധിയാനയില്‍  നടന്ന സമ്മേളനത്തില്‍ വച്ചാണ് സംഘടന രൂപം കൊണ്ടത്.1980 ന് മുമ്പായി വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പുരോഗമന യുവജനസംഘടനകള്‍ ചേര്‍ന്ന് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് ഡി.വൈ.എഫ്.ഐ എന്ന ഇടതുപക്ഷ യുവജന സംഘടന നിലവില്‍ വന്നത്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ജന്മദിനം

ഔറംഗസേബ്


ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസേബിന്റെ 402 ാം ജന്മദിനമാണ് ഇന്ന്.1618 നവംബര്‍ 3 ഗുജറാത്തിലാണ് ഔറംഗസേബ് ജനിച്ചത്.1658 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ  ചക്രവര്‍ത്തിയായിരുന്നു.ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാ ജഹാന്‍ എന്നിവരാണ് ഔറംഗസേബിന്റെ മുന്‍ഗാമികള്‍.

Leave a Reply

Your email address will not be published. Required fields are marked *