നവീകരിച്ച പെരുമ്പ ട്രാഫിക്ക് ജംഗ്ഷന് സി കൃഷ്ണന് എം എല്‍ എ ഉദ്ഘാടനം ചെയ്തു
നവീകരിച്ച പെരുമ്പ ട്രാഫിക് ജംഗ്ഷന് സി കൃഷ്ണന് എം എ എല്‍ എ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.
പയ്യന്നൂരിന്റെ കവാടമായ പെരുമ്പ ജംഗ്ഷനില്‍ വളരെ ഇടുങ്ങിയ ട്രാഫിക്ക് സര്ക്കിളാണുണ്ടായിരുന്നത്. അതിനാല്‍, നാഷണല്‍ ഹൈവേക്ക് സമീപമുള്ള പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി വികസനത്തിനായി പൊളിച്ചു മാറ്റാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ച് വീതികൂട്ടി പെരുമ്പ ജംഗ്ഷന് നവീകരിച്ചത്.
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ കെ പി ജ്യോതി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി കുഞ്ഞപ്പന്, പി പി ലീല, കൗണ്‍സലര്‍മാരായ പവിത്രന് കണ്ടോത്ത്, പി വി ദാസന്, പൊതുമരാമത്ത് വകുപ്പ് നാഷണല്‍ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിപിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.