നവോദയ വിദ്യാലയ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ 2011 മെയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരും 2022-23 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ എയ്ഡഡ്/ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിൽ താമസിക്കുന്നവരും ആയിരിക്കണം.

വിശദവിവരങ്ങൾ navodaya.gov.in/nvs/en/Home1/, navodaya.gov.in/nvs/nvs-school/KANNUR/en/home എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. 2023 ജനുവരി 31നകം ഓൺലൈനായി അപേക്ഷ നൽകണം. പ്രവേശന പരീക്ഷാ തീയതി ഏപ്രിൽ 29. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷ.

ഫോൺ: 04902962965, 9166572017, 9446656928.