നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളിൽ തിളങ്ങി ദിലീപും കുടുംബവും

നടനും സംവിധായകനുമൊക്കെയായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില് തരംഗം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്. ദിലീപ് കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കാസര്‍കോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് വരന്‍. സിനിമാരംഗത്തെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.