നാല് ലക്ഷം ഡോസ് വാക്സിൻ ഇന്ന് തലസ്ഥാനത്തെത്തും.

നാല് ലക്ഷം ഡോസ് വാക്സിൻ ഇന്ന് തലസ്ഥാനത്തെത്തും. കോവിഷീൽഡ് വാക്സിനാണ് എത്തുക.

രാത്രി 8.20 ന്റെ വിമാനത്തിലാണ് വാക്സിൻ തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരത്ത് മേഖലാ കേന്ദ്രത്തിലാണ് വാക്സിൻ ആദ്യമെത്തിക്കുക. അതിന് ശേഷം ജില്ലകളിലേക്ക് വിതരണം ചെയ്യും

ഇപ്പോൾ ലഭിക്കുന്ന വാക്സിൻ ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസത്തേക്ക് വിപുലമായി വാക്സിനേഷൻ നടത്താനാകും. അതിന് ശേഷം കൂടുതൽ വാക്സിൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.