നാളെയും മറ്റന്നാളും റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം:നാളെയും മറ്റന്നാളും(ശനി, ഞായര്‍) റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറായതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.