നാളെ കൊവിഡ് വാക്സിനേഷന്‍ 40-44 പ്രായമുള്ളവര്‍ക്ക്

ജില്ലയില്‍ 40-44 പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ മുന്‍ഗണനാക്രമം നോക്കാതെ (ജൂണ്‍ 6) മുതല്‍ നല്‍കി തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി ഇന്ന് 20 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 18 കേന്ദ്രങ്ങളില്‍ കൊവിഷീല്‍ഡും രണ്ട് കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കാണ് ഈ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ലഭിക്കുക. കേരള സര്‍ക്കാരാണ് ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നത്.