നാളെ കൊവിഡ് വാക്സിനേഷന്‍ 49 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (ജൂണ്‍ 7) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മൂന്ന് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 18 കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക.
കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 25 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) ഫസ്റ്റ്, സെക്കന്‍ഡ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. കോവിഷീല്‍ഡ് വാക്‌സിനാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുക.