നാളെ കൊവിഡ് വാക്സിനേഷന്‍ 52 കേന്ദ്രങ്ങളില്‍

ജില്ലയില്‍ (ജൂണ്‍ 18) 40-44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 34 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് 26 കേന്ദ്രങ്ങളിലും, അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്തവര്‍ക്ക് എട്ടു കേന്ദ്രങ്ങളിലും വാക്സിന്‍ നല്‍കും.
കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 18 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.