നാളെ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് മാത്രം

ജില്ലയില്‍ (ജൂലൈ 17) 11 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. എരഞ്ഞോളി പിഎച്ച്‌സി, ഒടുവള്ളിത്തട്ട് സിഎച്ച്‌സി, ആലക്കോട് തേര്‍ത്തല്ലി എഫ്എച്ച്‌സി, ആലക്കോട് മണക്കടവ് എഫ്എച്ച്‌സി, ഉദയഗിരി എഫ്എച്ച്‌സി, ചുഴലി പിഎച്ച്‌സി, ചപ്പാരപ്പടവ് പിഎച്ച്‌സി, ചെങ്ങളായി പിഎച്ച്‌സി, കുടിയാന്‍മല പിഎച്ച്‌സി, നടുവില്‍ പിഎച്ച്‌സി, മട്ടന്നൂര്‍ സിഎച്ച്‌സി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.