നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

കൊച്ചി:നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും.

നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 സംഘടനകള്‍ പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഘങ്ങളാണ്.

മാര്‍ച്ച്‌ 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. അടുത്ത ആഴ്ച മൂന്നു ദിവസങ്ങളില്‍ മാത്രമാകും ബാങ്ക് പ്രവര്‍ത്തിക്കുക. ഏപ്രില്‍ ഒന്നിനു വാര്‍ഷിക ക്ലോസിങ് ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 2നു പ്രവര്‍ത്തിക്കും.