സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(മെയ് 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. ചാവശ്ശേരി പറമ്പ് കോളനി ഇരിട്ടി, യു പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, അല്‍ മഖര്‍ യതീംഖാന വായക്കര, മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാര ഭവന്‍, കരുവഞ്ചാല്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.