നാളെ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്.

കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും