നാളെ വൈദ്യുതി മുടങ്ങും

പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിയാട്, കടവത്തൂര്‍, മേനപ്രം, ചൊക്ലി, പാനൂര്‍ ഫീഡര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പഴശ്ശിക്കാവ്, കോശ്ശേര്‍മൂല, എക്‌സ് എന്‍ റബ്ബര്‍, മൈദ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് മൂന്ന് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന്, പിവിഎസ് ഫോര്‍ഡ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയ കോട്ടം, സ്പ്രിംഗ് ഫീല്‍ഡ് വില്ല, പുളുക്കോപ്പാലം, സുരന്‍ പീടിക, ജ്യോതി പീടിക, എളയാവൂര്‍ സൗത്ത്, പഞ്ചാരമുക്ക്, കൂടത്തും താഴെ എന്നീ സ്ഥലങ്ങളില്‍ ആഗസ്ത് മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴറ, ആര്‍ഡിസി റോഡ്, മൂന്നാം പാലം, മൂന്നു പെരിയ, ടാക്കീസ്, കീഴറ കോളനി, റെയ്ഡ്‌കോ, എളവന, താജ്, സുധീഷ് റോഡ്, മോച്ചേരി എന്നീ ഭാഗങ്ങളില്‍ ആഗസ്ത് മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.