നാളെ വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മന്ന, എയര്‍ സെല്‍ ടവര്‍ പരിസരം, ഷാലിമാര്‍, ആന്ധ്ര കോളനി, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരം, മന്ന കളരിവാതുക്കല്‍ റോഡ്, വിവേകാനന്ദ റോഡ് എന്നിവിടങ്ങളില്‍ ജൂലൈ 24 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ റോഡ്, ആര്‍ട്ടിലറി റോഡ്, ആറാട്ട് റോഡ്, എസ് എന്‍ പാര്‍ക്ക് പരിസരം, എസ് എം റോഡ്, മില്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 24 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.